കൊച്ചി: ലേബർ വെൽഫയർ ഫണ്ട് ബോർഡിൽ അംശദായം അടയ്ക്കുന്ന പത്രസ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കൾക്കും കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും വിവിധ കോഴ്സുകൾക്ക് വിദ്യാഭ്യാസ ഗ്രാന്റി​ന് അപേക്ഷി​ക്കാം. ഹൈസ്കൂൾ തലം മുതൽ വിവിധ ബിരുദ, ബിരുദാനന്തര പ്രൊഫഷണൽ, പോളിടെക്നിക്, ടി.ടി.സി, പാരാമെഡിക്കൽ കോഴ്സുകൾ തുടങ്ങിയ എല്ലാ കോഴ്സുകൾക്കും ഗ്രാന്റ് ലഭിക്കും. ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ. വി​വരങ്ങൾക്ക് : www.labourwelfarefund.in