പറവൂർ: മുംബയിൽ അരനൂറ്റാണ്ടോളം സാംസ്‌കാരിക പ്രവർത്തകനും പത്രപ്രവർത്തകനും കവിയുമായിരുന്ന എ. കെ. നാരായണൻ നായർ (നാണപ്പൻ മഞ്ഞപ്ര - 78) നിര്യാതനായി. വൈറ്റ് ലൈൻ വാർത്ത, മറുനാട് എക്‌സ്‌പ്രസ്, മലയാളഭൂമി എന്നീ പ്രസിദ്ധീകരണങ്ങളിൽ പത്രാധിപസമിതി അംഗമായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: തങ്കമണി, നളിനി, പരേതരായ രത്‌നമ്മ, തങ്കപ്പൻ നായർ, പത്മാവതി അമ്മ.