dealth
ഗോഗുൽ

കാലടി : ബൈക്ക് ഹമ്പിൽ ഇടിച്ച് മറിഞ്ഞ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മറ്റൂർ പൊതിയക്കര കിഴക്കേകുടിവീട്ടിൽ സാജുവിന്റെ മകൻ ഗോകുലാണ് (23) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ മറ്റൂർ ആദിശങ്കര കോളേജിന് മുന്നിലായിരുന്നു അപകടം. ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ വൈകിട്ട് മരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന്. മാതാവ്: ഷൈലജ.

സഹോദരൻ: സന്ദീപ്.