കളമശേരി: കളമശേരി മെഡിക്കൽ കോളജിൽ ചികിത്സാ പിഴവുമൂലം രോഗികളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ മെഡിക്കൽ കോളേജിനുമുന്നിൽ ഇന്നു രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും.

ജനറൽ കൺവീനർ ടി.എ.മുജീബ് റഹ്മാന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉപവാസ സമരംരക്ഷാധികാരി ജസ്റ്റിസ്. ബി. കമാൽ പാഷ ഉദ്‌ഘാടനം ചെയ്യും.
അഡ്വ. തമ്പാൻ തോമസ് മുഖ്യ പ്രഭാഷണം നടത്തും. സി​.ആർ. നീലകണ്ഠൻ സംസാരിക്കും.


_