app

കൊച്ചി: കൊവിഡുകാലത്ത് ഇഷ്ട ക്ഷേത്രങ്ങളിൽ നേരിട്ടുപോയി വഴിപാടുകൾ നടത്താൻ കഴിയാത്തവർ വിഷമിക്കേണ്ട. മൊബൈൽ ആപ്പ് വഴി വഴിപാടുകൾ സമർപ്പിക്കാം. ബുക്ക്സേവ എന്ന ആപ്പ് റെഡി.

ലോക്ക് ഡൗൺ​ കാരണം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ഷേത്രങ്ങൾക്ക് സൗജന്യമായി സേവനം ലഭ്യമാകും. എല്ലാ ക്ഷേത്രങ്ങളുടെയും വിവരങ്ങൾ ഒരേ ആപ്പിൽ ലഭ്യമാകുന്നത് ഭക്തർക്ക് പ്രയോജനപ്രദമാണ്. ഓൺ​ലൈനായി വഴിപാടുകൾ നടത്താനും കാണിക്കയും ദക്ഷിണയും നൽകാനും ആവശ്യമായ തുക നെറ്റ് ബാങ്കിംഗ്, ക്രഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെയും ജി പേ, പേയ് ടി.എം., ഫോൺ​ പേ, ബി.എച്ച്.ഐ.എം യു.പി.ഐ വഴി ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് കൈമാറാനും സഹായിക്കുന്ന തരത്തിലാണ് ബുക്ക്സേവ ആപ്പ് സൃഷ്ടിച്ചത്.

ക്ഷേത്ര വിശേഷങ്ങളറിയാം

ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ, ഉത്സവങ്ങൾ തുടങ്ങിയ അറിയിപ്പുകളും ബുക്ക്സേവയിലുടെ ലഭിക്കും. ക്ഷേത്രത്തിന്റെ ഐതിഹ്യം, വിർച്വൽ ക്യു, ലൈവ് ദർശൻ തുടങ്ങിയവയും ആപ്പിലൂടെ ലഭ്യമാകും.

ഭരണനിർവഹണവും എളുപ്പം

ക്ഷേത്രഭരണ നിർവഹണം എളുപ്പത്തിലും കാര്യക്ഷമമായും നിർവഹിക്കാൻ സഹായിക്കുന്ന 'സോപാനം' എന്ന ടെമ്പിൾ മാനേജ്മെന്റ് സോഫ്റ്റ് വെയറും വികസിപ്പി​ച്ചത് ഇനിറ്റ് സോലുഷൻസ് എന്ന കമ്പനിയാണ്. ഇംഗ്ലീഷ്- മലയാളം- സംസ്‌കൃതം സംയോജിത കലണ്ടർ അടിസ്ഥാനമാക്കി വഴിപാട് ബുക്കിംഗ്, ബില്ലിംഗ്, അക്കൗണ്ട്സ്, അസെറ്റ്സ്, കലവറ, കല്ല്യാണമണ്ഡപം ബുക്കിംഗ്, സ്റ്റാഫ്സ് അറ്റെൻഡെൻസ്, മൊബൈൽ ബില്ലിംഗ്, മെമ്പേഴ്സ് ഡാറ്റാ ബാങ്ക് മുതലായ ഒമ്പത് മൊഡ്യൂളുകളും എസ്.എം.എസ് നോട്ടിഫിക്കേഷനും മലയാളം, ഇംഗ്ലീഷ് പ്രിന്റിംഗും ഉള്‍പ്പെടുന്ന സമ്പൂർണ ക്ഷേത്ര ഭരണ നിർവഹണ സോഫ്റ്റ് വെയറാണ് സോപാനം.

ഗണപതി ക്ഷേത്രം പട്ടികയിൽ

ഇടപ്പള്ളി ഗണപതി ക്ഷേത്രം, കുമാരനെല്ലൂർ ദേവി ക്ഷേത്രം, ആറ്റുകാൽ ദേവി ക്ഷേത്രം, പാറമേക്കാവ് ദേവി ക്ഷേത്രം, കൊച്ചി തിരുമല ദേവസ്വം തുടങ്ങി അറുപതോളം ക്ഷേത്രങ്ങളിൽ വഴിപാട് രശീതുകൾ, അക്കൗണ്ട്സ്, കലവറ, കല്യാണമണ്ഡപം ബുക്കിംഗ് മുതലായവ സോപാനം ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7012997051 എന്ന നമ്പറിലോ www.bookseva.com എന്ന വെബ്സൈറ്റുമായോ ബന്ധപ്പെടാം.

കുമരനെല്ലൂർ ദേവീക്ഷേത്രത്തിൽ ബുക്ക്സേവയുടെ ഓൺ​ലൈൻ വഴിപാട് ബുക്കിംഗ് ദേവസ്വം അസിസ്റ്റന്റ് മാനേജർ മുരളി കാഞ്ഞിരക്കാട്ടില്ലം ഉദ്ഘാടനം ചെയ്തു. ഈ മാസം 21ന് തുടങ്ങുന്ന ക്ഷേത്രോത്സവത്തിന് പറവഴിപാട് നടത്താൻ വെർച്ച്വൽ ക്യു സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.