karimeen

കൊച്ചി: കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഗുണമേന്മയുള്ള കരിമീൻ കുഞ്ഞുങ്ങൾ വില്പനക്ക് തയ്യാർ. 3 മുതൽ 5 സെന്റീമീറ്റർ വലുപ്പമുള്ള 50 കുഞ്ഞുങ്ങൾ അടങ്ങിയ ഒരു പാക്കറ്റിന്റെ വില 575 രൂപയും 6 മുതൽ 7 സെ മി വലുപ്പമുള്ള 35 കുഞ്ഞുങ്ങൾ അടങ്ങിയ ഒരു പാക്കറ്റിന്റെ വില 585 രൂപയുമാണ്. നേരിട്ടോ ഓൺലൈൻ ആയോ ബുക്ക് ചെയ്യാം. ഓൺലൈൻ ആയി ബുക്ക് ചെയ്യാൻ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ അക്കൗണ്ട് നമ്പർ 34400988082 ൽ (IFS കോഡ് SBIN0016860) പണമടച്ച ശേഷം രശീതി 8281757450 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ അയച്ചാൽ വരേണ്ട തിയതി അറിയിക്കും. എല്ലാ മാസവും ആദ്യത്തെ വ്യാഴാഴ്ച എറണാകുളം ഹൈക്കോടതി ജംഗ്‌ഷനു സമീപം ‌ ഗോശ്രീ റോഡിൽ സി.എം.എഫ്.ആർ.ഐയിലെ കെ.വി.കെ ഫാംസ്റ്റോറിൽ നിന്നാണ് വിതരണം. കൂടുതൽ വിവരങ്ങൾക്ക് 8281757450.