കൊച്ചി: മലയാളത്തിന്റെ മഹാനടനായ ജയൻ വിടപറഞ്ഞ് നാലു പതിറ്റാണ്ട് തികയുമ്പോൾ ജയൻ - സീമ ജോഡികളെ പുനരാവിഷ്കരിച്ച് യുവ ആരാധകർ. ഒരുകാലത്തെ ഹിറ്റ് ജോഡികളുടെ 'ഫോട്ടോകൾ കറുപ്പിലും വെളുപ്പിലുമാണ്
വീണ്ടും ചിത്രീകരിച്ചത്.
കോളിളക്കം സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്ടറിൽ നിന്ന് വീണ് ജയൻ മരിച്ചതിന്റെ 40 വർഷം തികയുകയാണ് ഇന്ന്. മലയാളത്തിൽ മറ്റൊരു നടനും കിട്ടാത്ത പ്രേക്ഷക അംഗീകാരം ജയന് ഇന്നും കിട്ടുന്നു.
യുവതലമുറയിൽ കൂടി ജയൻ എന്ന ഇതിഹാസം ജീവിച്ചു കൊണ്ടിരിക്കുന്നു. വെൽകം ടാലന്റ് എന്ന മോഡലിംഗ് ആഡ് ഫിലിം കമ്പനിയാണ് വേറിട്ട ഫോട്ടോ ഷൂട്ട് ഒരുക്കിയത്. 80 കളിൽ മലയാള സിനിമ കണ്ട ഏറ്റവും നല്ല പ്രണയ ജോഡികളായിരുന്നു ജയനും സീമയും. നസീർ -ഷീല താരജോഡികളെ പോലെ ജനങ്ങൾ എറ്റവും അധികം നെഞ്ചിലേറ്റിയ താരങ്ങൾ.
ഫോട്ടോഗ്രഫർ സുഹൈൽ, മോഡലും കൊച്ചിൻ കലാഭവൻ മിമിക്രി വിദ്യാർത്ഥി നിഖിൽ ജോയ്, ആഡ് ഫിലിം മോഡൽ ഫെസി എന്നിവരാണ് ജയൻ -സീമ കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിച്ചത്. മേക്കപ്പും നിഖിൽ കൈകാാര്യം ചെയ്തു. ഒരു ദിവസം കൊണ്ടാണ് ഫോട്ടോകളെടുത്തത്.
മങ്ങാത്ത ആരാധന
ജയനോട് ഇന്നും തുടരുന്ന ആരാധനയാണ് ഫോട്ടോ ഷൂട്ട് ചെയ്യാൻ പ്രേരിപ്പിച്ചത്. പെട്ടന്ന് തോന്നിയ ആശയമാണ് ഫോട്ടോ ഷൂട്ടിലേക്ക് നയിച്ചത്.
നിഖിൽ ജോയ്