പറവൂർ: പറവൂർ നഗരസഭ, വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം, ഏഴിക്കര എന്നിവടങ്ങളിലെ മുഴുവൻ വാർഡുകളിലും എൽ.ഡി​.എഫ് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായി. സി.പി.എം 69, സി.പി.ഐ 26. കേരള കോൺഗ്രസ് 2 സീറ്റിലും മത്സരിക്കുന്നു. വടക്കേക്കര, ചേന്ദമംഗലം, ഏഴിക്കര പഞ്ചായത്തുകളിൽ എൽ.ഡി.എഫും പറവൂർ നഗരസഭയും ചിറ്റാറ്റുകര പഞ്ചായത്തും യു.ഡി.എഫുമാണ് ഭരണത്തിലുണ്ടായിരുന്നത്.

ജില്ലാ പഞ്ചായത്ത് മൂത്തകുന്നം ഡിവിഷനിൽ എ.എസ്. അനിൽകുമാറും കോട്ടുവള്ളി ഡിവിഷനിൽ എം.ബി. സ്യമന്ത്രഭദ്രനും മത്സരിക്കും.പറവൂർ ബ്ളോക്ക് പഞ്ചായത്തിലേയ്ക്ക് സി.പി.എം ഒമ്പത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിച്ചുണ്ട്. സി.പി.ഐ പറവൂർ നിയോജക മണ്ഡലത്തിലെ ആറ് ബ്ളോക്കിലേയും കോട്ടുവള്ളി, വരാപ്പുഴ, പുത്തൻവേലിക്കര എന്നീ പഞ്ചായത്തുകളിൽ മത്സരിക്കുന്ന 16 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു.

എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെഷനുകൾ 18ന് പറവൂർ മുനിസിപ്പാലറ്റിയി​ലും 20,21 തീയതികളിൽ പഞ്ചായത്തുകളിലും നടക്കും. പത്രസമ്മേളനത്തിൽ ടി.ആർ. ബോസ്, കെ.എം. ദിനകരൻ, പി.എൻ. സന്തോഷ്, കെ.പി. വിശ്വനാഥൻ, കെ.എ. വിദ്യാനന്ദൻ, എൻ.ഐ. പൗലോസ്, സുഭാഷ് ചന്ദ്രബോസ്, ജോയ് മാളിയേക്കൽ എന്നിവർ പങ്കെടുത്തു.

വാർഡും സ്ഥാനാർത്ഥികളും

പറവൂർ മുനിസിപ്പാലിറ്റി

1- കെ.എൻ. തോമസ്, 2- ജെസി ജോസ്, 3- എം.കെ. ബാനർജി, 4- എൻ.ഐ. പൗലോസ്, 5- റോയി ദേവസി, 6- ടി.എസ്. ബേബി, 7- ഇ.ജി. ശശി, 8- ബെസി ടീച്ചർ, 9- സജിത (നീതു), 10- ഷേക് പരീത്, 11- ഉഷാകുമാരി, 12- കെ.ജെ. ഷൈൻ ടീച്ചർ, 13- കെ.എ. വിദ്യാനന്ദൻ, 14- അൻസ് അജീബ്കുമാർ, 15- കെ. രത്നകുമാർ, 16- ശ്രീദേവി അപ്പുക്കുട്ടൻ, 17- റീന അജയകുമാർ, 18- വനജ ശശി, 19- സിന്ധു വിജയകുമാർ, 20- ടി.വി. നിഥിൻ, 21- എസ്. രാജൻ, 22- കെ.എൽ. രാധാകൃഷ്ണൻ, 23- ഷൈനി രാധാകൃഷ്ണൻ, 24- രാഗം സുമേഷ്, 25- ജയ ദേവാനന്ദ്, 26- ഗീത ഗോപി, 27- ജ്യോതി ദിനേശൻ, 28- എൻ.എസ്. അനിൽകുമാർ.

വടക്കേക്കര പഞ്ചായത്ത്

1- ഷാഹ്‌മോൾ, 2- പി.കെ. ഉണ്ണി, 3- എം.എ. ഗിരീഷ് കുമാർ, 4- പി.എം. ഷെല്ലി, 5- രശ്മി അനിൽകുമാർ, 6- ജാസ്മിൻ ര‌ജിത്ത്, 7- എൻ.ബി. സുഭാഷ്, 8- ലൈജു ജോസഫ്, 9- സൈബ സജീവ്, 10- സുമ ശ്രീനിവാസൻ, 11- കെ.കെ. അപ്പു, 12- എൻ.എൻ. രത്നൻ, 13- ആതിര വിപിൻ, 14- മായാദേവി, 15- വി.എസ്. സന്തോഷ്, 16 - സിന്ധു മനോജ്, 17- മിനി വർഗ്ഗീസ്, 18- ജെൻസി മാർട്ടിൻ, 19- എം.എസ്. അനിൽകുമാർ, 20- എൻ.വി. ശിവൻ.

ചിറ്റാറ്റുകര പഞ്ചായത്ത്

1- സമീറ ഉണ്ണികൃഷ്ണൻ, 2- ഷെറീന ബഷീർ, 3- ഗിരിജ അജിത്ത്, 4- ഉഷ ശ്രീനിവാസ്, 5- സിജി ദിവാകരൻ, 6- ടി.എ. കുഞ്ഞപ്പൻ, 7- വിജയലക്ഷ്മി വിത്സൻ, 8- എ.എ. പവിത്രൻ, 9- ബീന സോമൻ, 10- മഞ്ജുഷ രഞ്ജിത്ത്, 11- പി.പി. അരൂഷ്, 12- വി.എ. താജുദ്ദീൻ, 13- എം.എസ്. അഭിലാഷ്, 14- ശ്യാമിലി ലെനീഷ്, 15- വാസന്തി പുഷ്പൻ, 16- ലൈബി ഷാജു, 17- ശാന്തിനി ഗോപകുമാർ, 18- സുധീഷ് മണത്തറ,

ചേന്ദമംഗലം പഞ്ചായത്ത്

1- ഷിപ്പി സെബാസ്റ്ര്യൻ, 2- എ.കെ. പ്രദീപ്, 3- ജാൻസി, 4- ഷൈബി, 5- സുരജ സദാനന്ദൻ, 6- വി.യു. ശ്രീജിത്ത്, 7- കെ.ആർ. പ്രേംജി, 8- ദിവ്യ ഉണ്ണികൃഷ്ണൻ, 9- ഫസൽ റഹ്മാൻ, 10- ബീന സഗീർ, 11- പി.എസ്. ശരത്, 12- ജയന്തി മോഹൻ, 13- മാനോജ് (മനു), 14- ബെന്നി ജോസഫ്, 15- ലീന വിശ്വൻ, 16- സിന്ധു മുരളി, 17- ജോസഫ് ആന്റണി, 18- വിക്ടർ ടോമി,

ഏഴിക്കര പഞ്ചായത്ത്

1- കെ.എൻ. വിനോദ്, 2- ധന്യ സുരേഷ്, 3- കെ.എം. അനൂപ്, 4- ചിന്താ രാധാകൃഷ്ണൻ, 5- ബിന്ദു, 6- ടി.വി. ചക്രവാണി, 7- എം.വി. വർഗ്ഗീസ്, 8- എ.കെ. സുനിൽകുമാർ, 9- സീന രഘുവരൻ, 10- ഗീത പ്രതാപൻ, 11- സുമ രാജേഷ്, 12- എം.ബി. ചന്ദ്രബോസ്, 13- എ.കെ. മീര, 14- എൻ.ആർ. സുധാകരൻ.