കാലടി: കാഞ്ഞൂർ തുറവുങ്കര പ്രദേശത്തെ കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ബ്ലോക്ക് റിസോഴ്സസ് സെന്റർ മുഖേന, തുറവുങ്കര യൂസഫ് മെമ്മോറിയൽ വായന ശാലയ്ക്ക് നൽകിയ ടിവി ഉപയോഗിച്ചുള്ള ഓൺലൈൻ പഠനത്തിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി നിർവഹിച്ചു .ലൈബ്രറി പ്രസിഡന്റ് പി.എച്ച്.നൗഷാദ് അദ്ധ്യക്ഷനായി. വൈ. ഫൈ സൗജന്യ സേവനം ലഭ്യമാക്കിയിട്ടുണ്ട്. നേതൃസമിതി ചെയർമാൻ എ.കെ.ലെനിൻ, കൺവീനർ എ .എ .സന്തോഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി. കെ. അശോകൻ, വായനശാല സെക്രട്ടറി എ.എ.ഗോപി എന്നിവർ പങ്കെടുത്തു .