bank
കൊവിഡുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവർത്തനം നടത്തിയ കാഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരെ അങ്കമാലി ടെൽക്ക് ചെയർമാൻ എൻ.സി. മോഹനൻ മെമന്റോ നൽകി അനുമോദിക്കുന്നു

കാലടി: കാഞ്ഞൂർ പഞ്ചായത്ത് പ്രദേശത്ത് കൊവിഡുമായി ബന്ധപ്പെട്ട് സേവനം നടത്തിയ ബാങ്ക് ജീവനക്കാരായ എം.കെ. ലെനിൻ, സുബി മോഹനൻ, കളമശേരി മെഡിക്കൽ കോളേജ് കോവിഡു വാർഡിൽ സേവനമനുഷ്ഠിക്കുന്ന ബാങ്ക് ഡയറക്ടർ നിജോജോയ് എന്നിവരെ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു. ടെൽക് ചെയർമാൻ എൻ.സി.മോഹനൻ യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.. എം.ബി. ശശിധരൻ അദ്ധ്യക്ഷനായി. പി. അശോകൻ, കെ.പി.ബിനോയ്, ബോർഡ് അംഗങ്ങൾ, സെക്രട്ടറി കെ.എസ്. ഷാജി എന്നിവർ പങ്കെടുത്തു.