മൂവാറ്റുപുഴ: 25 ദിവസം മൂവാറ്റുപുഴയിൽ കൊവിഡ് സ്ഥിരീകരിച്ചത് 1173 പേർക്ക്. 11 പഞ്ചായത്തിലും നഗരസഭ പ്രദേശങ്ങളിലുമാണ് രോഗി​കൾ. ഇതുവരെ 3266 പേർ ഇവി​ടെ കൊവിഡ് പോസിറ്റീവായി​. 2762 പേർ രോഗമുക്തി നേടി.
പായിപ്രയിൽ 119, നഗരസഭ 80, കല്ലൂർക്കാട് 14 ,ആരക്കുഴ28,ആവോലി 40, മഞ്ഞള്ളൂർ 71, ആയവന 44, പൈങ്ങോട്ടൂർ 10, മാറാടി 27, വാളകം 34, പാലക്കുഴ24, പോത്താനിക്കാട് 11 ഉൾപ്പെടെ 504 പേരാണ് നിലവിൽ ആശുപത്രികളിലും വീടുകളിലുമായി ചികിൽസയിൽ ഉള്ളതെന്ന് എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. 1088 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. പാലക്കുഴ, ആരക്കുഴ ,മഞ്ഞള്ളൂർ, പൈങ്ങോട്ടുർ പഞ്ചായത്തുകളിലായി 9 മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളുണ്ട്.