പറവൂർ: സഹകരണ വാരാഘോഷത്തിന്റെ പറവൂർ താലൂക്കതല ആഘോഷം പറവൂർ സർക്കിൾ സഹകരണ യൂണിയന്റെയും ഏഴിക്കര പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിന്റെയും നേതൃത്വത്തിൽ നടന്നു. സർക്കിൾ യൂണിയൻ ചെയർമാൻ പി.പി. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. സി.എ. രാജിവ് അദ്ധ്യക്ഷത വഹിച്ചു. സഹകരണ വിപണനം, ഉപഭോക്തക്കൾ, സംസ്കരണവും മൂല്യ വർദ്ധനവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ റിട്ട. ജോയിന്റ് ഡയറക്ടർ പി.ജി. നാരായണൻ വിഷയാവതരണം നടത്തി. എം.എസ്. ജയചന്ദ്രൻ, കെ.എസ്. ഷാജി, കെ.എ. പ്രതാപൻ, കെ.എ. പരമേശ്വരൻ, വി.കെ. സദാനന്ദൻ, വി.ബി. ദേവരാജ് എന്നിവർ സംസാരിച്ചു.