rotary

കൊച്ചി: ശിശുദിനത്തോടനുബന്ധിച്ച് ഇടപ്പള്ളി ക്യാമ്പ്യൻ സ്‌കൂളിലെ ഇന്ററാക്ട് ക്ലബ് റോട്ടറി ക്ലബ് കൊച്ചിൻ ലോർഡ്‌സുമായി ചേർന്ന് തെരുവിനും ഒരു കരുതൽ പദ്ധതി നടപ്പാക്കി. മാസ്‌കും സാനിറ്റൈസറും തയ്യാറാക്കി വിതരണം ചെയ്തു. റോട്ടറി ക്ലബ് കൊച്ചിൻ പ്രസിഡന്റ് ഡോ. കെ.വി. തോമസിന്റെ സാന്നിദ്ധ്യത്തിൽ നിയുക്ത റോട്ടറി ഗവർണർ രാജ്‌മോഹൻ നായർ മാസ്‌കിന്റേയും സാനിറ്റൈസറിന്റേയും വിതരണോദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ സീനിയർ പ്രിൻസിപ്പൽ ഡോ. ലീലാമ്മ തോമസിൽ നിന്നും എളമക്കര സർക്കിൾ ഇൻസ്‌പെക്ടർ സുനിൽകുമാറും സാമൂഹിക പ്രവർത്തകൻ തെരുവോരം മുരുകനും ഏറ്റുവാങ്ങി. ക്യാമ്പ്യൻസ് സ്‌കൂളിലെ കുട്ടികൾ നിർമ്മിച്ചതും റോട്ടറി ക്ലബ് അംഗങ്ങൾ സംഭാവന ചെയ്തതുമായ അയ്യായിരത്തോളം മാസ്‌കുകളും സാനിറ്റൈസറുകളുമാണ് കൈമാറിയത്. റോട്ടറി അസിസ്റ്റന്റ് ഗവർണർ മനോജ് കുമാർ പങ്കെടുത്തു.