കൊച്ചി : പത്രപ്രവർത്തകനും കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായിരുന്ന ഏരൂർ വാസുദേവിന്റെ 51 - മത് ചരമവാർഷികത്തോടനുബന്ധിച്ച് സി.പി.ഐ പാലാരിവട്ടം ലോക്കൽ കമ്മിറ്റിയുടെയും ഏരൂർ വാസുദേവ് പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി.

സി.പി.ഐ തൃക്കാക്കര മണ്ഡലം സെക്രട്ടറി കെ.കെ. സന്തോഷ് ബാബു ഉദ്‌ഘാടനം ചെയ്തു. യുവകലാസാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി ഇടപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം പി.കെ. സുധീർ അധ്യക്ഷത വഹിച്ചു. എം.വി. ശക്തി പതാക ഉയർത്തി. ജോസഫ് ഷാജി സ്വാഗതവും ടി.ജി. ഷിബു നന്ദിയും പറഞ്ഞു.