പറവൂർ: നമോ ഭാരത് പെരുവാരം യൂണിറ്റിന്റെ നേതൃത്വത്തിൽ സേവാഭാരതി പറവൂർ താലൂക്ക് കമ്മിറ്റി പറവൂർ താലൂക്ക് ആശുപത്രിയിൽ നൽകി വരുന്ന ഭക്ഷണ വിതരണത്തിനുള്ള അരി നൽകി. സേവാഭാരതി ജില്ല സംഘടന സെക്രട്ടറി മണികണ്ഠൻ, ജനറൽ സെക്രട്ടറി രാമചന്ദ്രൻ, ചേന്ദമംഗലം സേവാഭാരതി പ്രസിഡന്റ് ബാബു, സേവാഭാരതി പറവൂർ താലൂക്ക് പ്രസിഡന്റ് മുരളി, നമോ ഭാരത് യൂണിറ്റ് അംഗങ്ങളായ കുട്ടൻ പെരുവാരം, സനീഷ് പെരുവാരം, അജിൽ പെരുവാരം തുടങ്ങിയവർ പങ്കെടുത്തു.