പറവൂർ: പറവൂർ നഗരസഭയിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം പൂർത്തിയായി. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വാർഡും സ്ഥാനാർത്ഥികളും 1- ജോസ് മാളിയേക്കൽ, 2- ലൈജി ബിജു, 3- സോമൻ മാധവൻ, 4- പ്രിൻസൺ തോമസ്, 5- എം.ജെ. രാജു, 6- അജിത് വടക്കേടത്ത്, 7- ഡെന്നി തോമസ്, 8- ഗീത മോഹനൻ, 9- ഭാമ ജി. നായർ (സ്വതന്ത്ര), 10- ജഹാൻഗീർ, 11- ബീന ശശിധരൻ, 12- സിമ്മി, 13- സലാം, 14- ജയ, 15- രാജേഷ് പുക്കാടൻ, 16- സുകുമാരി, 17- വി.എ. പ്രഭാവതി, 18- ജലജ രവീന്ദ്രൻ, 19- വനജ ശശികുമാർ, 20- രമേഷ് ഡി. കുറുപ്പ്, 21- സജി നമ്പിയത്ത്, 22- ഡി. രാജ്കുമാർ, 23- ഷീബ പ്രതാപൻ, 24- ലിജി ലൈഘോഷ്, 25- അജിത ഗോപാലൻ, 26- ജെസി രാജു, 27- ശരത്, 28- ശ്യാമള ഗോവിന്ദൻ, 29- അനു വട്ടത്തറ എന്നിവരാണ് സ്ഥാനാർഥികൾ. മുൻ ചെയർമാൻ രമേഷ് ഡി.കുറുപ്പ് നാമനിർദേശപത്രിക സമർപ്പിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ അവസാന കാലയളവിൽ നഗരസഭ ചെയർമാനായിരുന്ന പ്രദീപ് തോപ്പിൽ ഇത്തവണ മത്സരിക്കുന്നില്ല. ഇത്തവണ വനിതാ ചെയർപേഴ്സാണ് പറവൂർ നഗരസഭയിൽ. എന്നാൽ കോൺഗ്രസ് ആരെയും ചെയർപേഴ്സൺ ഉയർത്തികാട്ടാതെയാണ് തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്.