കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പട്ടിമറ്റംഡിവിഷനിൽ മുൻ കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.അശോകൻ യു.ഡി.എഫ് സ്ഥാനാർത്ഥിയാകും. 29 വർഷക്കാലം തുടർച്ചയായി കോൺഗ്രസ് പട്ടിമറ്റം മണ്ഡലം പ്രസിഡന്റായിരുന്നു. കൈതക്കാട് എസ്.എൻ.ഡി.പി ശാഖ മുൻ പ്രസിഡന്റായിരുന്നു. പ്രീമിയർ ടയേഴ്സിലെ മുൻ തൊഴിലാളിയായിരുന്നു. പട്ടിമറ്റം ജയഭാരത് വായനശാലയിൽ 25 വർഷക്കാലം പ്രസിഡന്റുമായിരുന്നു. ഇദ്ദേഹത്തെ കൂടാതെ ഒരാൾ കൂടി സീറ്റിന് അവകാശവാദവുമായി രംഗത്തുണ്ടായിരുന്നു. കെ.പി.സി.സി നിർദ്ദേശത്തെ തുടർന്ന് ഡി.സി.സി യാണ് തീരുമാനമെടുത്തത്. ഇവിടെ പി.പി മൈതീനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.