പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികളെ സംബന്ധിച്ചുളള ചർച്ചകൾ അവസാനഘട്ടത്തിൽ. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും സ്ഥാനാർത്ഥി നിർണയം പൂർത്തിയായി.

എൻ.ഡി.എയുടെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപി​ക്കുമെന്നാണ് സൂചന.സി.പി. ഐയും മുസ്‌ലിം ലീഗും അവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. എൻ.ഡി. എയിലും മുഴുവൻ സ്ഥാനാർത്ഥികളെ സംബന്ധിച്ചും ധാരണയായിട്ടുണ്ട്. മൂന്ന് സ്ഥാനാർത്ഥികളുടെ ഓഫീസും ഉദ്ഘാടനം ചെയ്തു.
എൽ.ഡി.എഫിൽ ചെയർമാൻ സ്ഥാനത്തേക്ക് ഡോ.അജി.സി. പണിക്കർ, കെ.ഇ നൗഷാദ്, പി.സി. ബാബു എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. യു.ഡി.എഫിൽ സക്കീർ ഹുസൈൻ, ഡേവിഡ് തോപ്പിലാൻ, പോൾ പാത്തിക്കൽ എന്നിവരാണ് ചെയർമാൻ പദവി​ സാധ്യതയുള്ളവർ.

യു.ഡി.എഫ് സ്ഥാനാർത്ഥികൾ

വാർഡ് ഒന്ന്: റോസിലി വർഗീസ് , 2:ഷമീന ബാവ, 3 : നസീമ ലത്തീഫ്, 4 : മായാ മഹേഷ്, 5: സ്‌റ്റെല്ലാ മറിയം, 6: സബിത സത്യൻ, 7: പ്രദീപ്, 8: പോൾ പാത്തിക്കൽ, 9: രാമകൃഷ്ണൻ, 10 : കെ.സി. അരുൺകുമാർ, 11 : ആനി മാത്യു, 12 : വി എസ്. ഷാജി, 13 : മാത്യൂസ് കാക്കൂരാൻ, 14 : അനിതാ പ്രകാശ്, 15 : ഗിരി​ജാ രവീന്ദ്രൻ, 16 : ബിജു ജോൺ ജേക്കബ്, 17 : ഷീബ ബേബി, 18 : ജോസ് നെറ്റിക്കാടൻ, 19 : മിനി ജോഷി, 20 : ഡേവിഡ് തോപ്പിലാൻ, 21 : ടി എം സക്കീർ ഹുസൈൻ, 22 :നിഷ വിനയൻ, 23 : ഷാജി സലിം, 24 : എൻ എ റഹീം, 25: ബിന്ദു മോഹൻ, 26: ആൻസി അസ്‌ലം, 27 : ബീവി അബൂബക്കർ

എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ

വാർഡ് 1: ലിസ ഐസക്ക് ,സി.പി. എം 2. റസിയ ഫിറോസ് , സി.പി.ഐ 3. ഹവ്വാ ബീവി, സി.പി. എം, 4. സതി ജയകൃഷ്ണൻ, സി.പി.എം, 5.ഡോ. അജി.സി.പണിക്കർ, സി.പി .എം, 6. മായ പീറ്റർ, സി.പി എം 7. സുലേഖഗോപാലകൃഷ്ണൻ,സിപി എം 8. വിശ്വജിത്ത് ,സിപിഎം, 9. ജി.സുനിൽകുമാർ, സി.പി. എം, 10. ടി.വി. അനിൽ, സി.പി ഐ, 11. റാണിവേണുഗോപാൽ, 12. കെ.ബി. നൗഷാദ്,സിപി എം, 13. സി.കെ.രൂപേഷ്‌കുമാർ,സി.പി എം 14. ശ്രീദേവി ചന്ദ്രൻ,സി.പി. ഐ, 15. ജയ സി.പി. എം, 16. വി.പി. എൽദോസ്, സിപി എം 19. ഷിജിജേക്കബ് സി.പി. ഐ, 20.ജോൺജേക്കബ് (സി. ഒ.വൈ. റെജി) ,സി.പി. എം 21. കെ. ഇ. നൗഷാദ് , സി.പി. എം 22. ലത സുകുമാരൻ സി.പി. ഐ, 23. പി. എസ്. അഭിലാഷ്, സി.പി. എം 24. സിറാജ് പുത്തിരി ,സി.പി എം, 25. പി.സി. ബാബു ,സി.പി. എം 26. ഷക്കീല നസീർ,സി.പി. ഐ, 27. രഹ്‌ന സുധീഷ്, സിപി എം