sajeevan

തൃപ്പൂണിത്തുറ: അറുപതാം പിറന്നാളിന്റെ നിറവ്, ഒപ്പം ആഗ്രഹം പോലെ ശ്രീപൂർണ്ണത്രയീശന് കാണിക്കയായി പഞ്ചാരി മേളവും. വാദ്യകലാകാരൻ തൃപ്പൂണിത്തുറ ടി.കെ സജീവന് ഇക്കുറി പിറന്നാൾ ദിനം ഇരട്ടി മധുരം. വൃശ്ചികോത്സത്തിൽ നടന്ന ശീവേലിയിലാണ് സജീവൻ പഞ്ചാരിമേളത്തിൽ പങ്കെടുത്തത്.പിറന്നാൾ ദിനത്തിൽ ഭഗവാനു മുന്നിൽ കൊട്ടുവാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നുവെന്ന് സജീവൻ പറഞ്ഞു.

ഇക്കുറി എല്ലാ ദിവസവും സജീവൻ മേളത്തിൽ പങ്കെടുക്കുന്നുണ്ട്.

ഇരുപതാം വയസിലായിരുന്നു അരങ്ങേറ്റം. അതും ശ്രീപൂർണ്ണത്രയീശന് മുന്നിൽ തന്നെ. നാടൻ കലകളുടെ ആശാനായിരുന്ന കൊച്ചപ്പന്റെ മകൻ സജീവന് ദുരിതങ്ങളോടു പടവെട്ടിയാണ് മേളം പഠിച്ചെടുത്തത്. കലാമണ്ഡലം കേശവ പൊതുവാൾ,സദനംദിവാകരൻ തുടങ്ങിയവരുടെ കീഴിലായിരുന്നു പഠനം. ചെണ്ട, മദ്ദളം, ഇടയ്ക്ക, ബാന്റ് തുടങ്ങി എല്ലാ മേഖലയിലും കഴിവു തെളിയിച്ചു.

നിരവധി ശിഷ്യസമ്പത്തുണ്ട് സജീവന്. കൊവിഡ് വ്യാപനത്തോടെ പ്രതിസന്ധിയിലായെങ്കിലും പുതിയ ഓട്ടോറിക്ഷ വാങ്ങി കാക്കിക്കുപ്പായം അണിഞ്ഞു. ഓട്ടോയുടെ പേരും വ്യത്യസ്തമാണ്. ചെണ്ട. മേളകലാകാരന്മാരെ സഹായിക്കുവാൻ ഉത്സവങ്ങളിൽ മേളം അവതരിപ്പിക്കുവാൻ അവസരമൊരുക്കണമെന്നാണ് സജീവൻ ആവശ്യം.രമയാണ് ഭാര്യ. മക്കൾ: സഞ്ജന, രഞ്ജ

no_photo

ReplyForward