issac

കൊച്ചി: കിഫ്ബിയുടെ ഭരണഘടനാ അവകാശമില്ലാതാക്കാനാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക് വാത്താസമ്മേളനത്തിൽ പറഞ്ഞു.

കിഫ്ബിയിലെ ഓഡിറ്റ് നടത്താൻ സി.എ.ജി വേണ്ടെന്ന 2006ലെ യു.ഡി.എഫ് സർക്കാർ തീരുമാനത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നൽകണം. കിഫ്ബിക്കെതി​രെ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യത മറയ്ക്കാൻ ചെന്നിത്തല വീണിടത്ത് കിടന്ന് ഉരുളുകയാണ്. കരട് റിപ്പോർട്ടിന്റെ മറവിൽ സി.എ.ജി അസംബന്ധം എഴുന്നള്ളിച്ചാൽ തുറന്ന് കാണിക്കും. റിപ്പോർട്ടിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. കിഫ്ബി പദ്ധതികളിൽ ഏതിലാണ് അഴിമതിയെന്ന് കോൺഗ്രസും ബി.ജെ.പിയും പറയണം. സി.എ.ജിയുടെ കരട് റിപ്പോർട്ട് എന്നു മുതലാണ് പവിത്ര രേഖയായതെന്ന് ചെന്നിത്തലയും യു.ഡി.എഫും വ്യക്തമാക്കണം. ലാവ്‌ലിൻ കേസിൽ സി.എ.ജിയുടെ കരടു റിപ്പോർട്ടിലെ പരാമർശം വച്ചാണ് ഖജനാവിന് 375 കോടിയുടെ നഷ്ടമുണ്ടായതെന്ന കള്ളക്കഥ പ്രചരിപ്പിച്ചത്. ചെലവഴിച്ച തുകയ്ക്ക് ആനുപാതിക നേട്ടമുണ്ടായില്ലെന്നാണ് അന്തിമ റിപ്പോർട്ട്. ഇത് പ്രസിദ്ധീകരിച്ച് പത്തുകൊല്ലം കഴിഞ്ഞിട്ടും ചിലർ മുതലെടുപ്പിന് ഉപയോഗിച്ചത് കരട് റിപ്പോർട്ടിലെ പരാമർശങ്ങളാണ്. ആ കളി ഇനി അനുവദിക്കാനാവില്ല.

സി.എ.ജിയുടെ കരടു റിപ്പോർട്ടിലെ പരാമർശം രാഷ്ട്രീയ ആയുധമാക്കി ലാവ്‌ലിൻ കേസിൽ സി.പി.എമ്മിനെ വേട്ടയാടിയവരുടെ സാരോപദേശം കൈയിൽ വച്ചാൽ മതി. കരട് റിപ്പോർട്ട് പുറത്തുവന്നതിൽ അവകാശ ലംഘനമുണ്ടെങ്കിൽ അപ്പോൾ നോക്കാം. ക്രമക്കേടിന്റെയും അഴിമതിയുടെയും ഒരു കറയും കിഫ്ബിയിൽ പതിഞ്ഞിട്ടില്ല. എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനെയും മറ്റും ഉപയോഗിച്ച് സൂത്രപ്പണികൾ നടത്തുന്നതു പോലെ സി.എ.ജിയെയും ഉപയോഗിക്കാമെന്ന ബി.ജെ.പിയുടെ നീക്കം കേരളത്തിൽ നടക്കില്ല. ആ പരിപ്പ് കേരളത്തിൽ വേവില്ല. ബി.ജെ.പിയുടെ ഭീഷണിയൊന്നും വേണ്ട. അതൊക്കെ വടക്കേ ഇന്ത്യയിൽ മതി. ഭരണഘടനാ സ്ഥാപനങ്ങൾ ഭരണഘടനയ്ക്കു വിധേയമായി പ്രവർത്തിക്കണം. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഓഫീസിൽ നിന്നുള്ള കൽപനകൾ ശിരസാവഹിക്കലല്ല അവരുടെ നിയോഗം. ബി.ജെ.പിയുടെ ഒരു ഉമ്മാക്കിക്കു മുന്നിലും കേരളം കീഴടങ്ങില്ല- ഐസക് പറഞ്ഞു.

തോ​മ​സ് ​ ഐ​സ​ക് ​ മു​ടി​യ​നായ

പു​ത്ര​നെ​ന്ന് ​ ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തെ​ ​ക​ട​ത്തി​ലാ​ക്കി​യ​ ​മു​ടി​യ​നാ​യ​ ​പു​ത്ര​നാ​ണ് ​മ​ന്ത്രി​ ​തോ​മ​സ് ​ഐ​സ​ക്കെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.
.​സ്വ​ർ​ണ്ണ​ക്ക​ട​ത്തും​ ​മ​യ​ക്കു​മ​രു​ന്നു​ ​ക​ച്ച​വ​ട​വും​ ​കാ​ര​ണം​ ​മ​ന്ത്രി​സ​ഭ​യും​ ​സി.​പി.​എ​മ്മും​ ​നേ​രി​ടു​ന്ന​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​നി​ന്ന് ​ജ​ന​ശ്ര​ദ്ധ​ ​തി​രി​ച്ചു​ ​വി​ടാ​നാ​ണ് ​ഐ​സ​ക്ക് ​കി​ഫ്ബി​ ​വി​വാ​ദം​ ​കു​ത്തി​പ്പൊ​ക്കു​ന്ന​ത്.​ ​സി.​എ.​ജി.​ ​റി​പ്പോ​ർ​ട്ട് ​ഇ​നി​യും​ ​പു​റ​ത്തു​ ​വ​ന്നി​ട്ടി​ല്ല.​ ​അ​ഴി​മ​തി​യും​ ​ത​ട്ടി​പ്പും​ ​പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ​ക​ണ്ട​പ്പോ​ൾ​ ​അ​തി​ൽ​നി​ന്ന് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​നി​യ​മ​സ​ഭ​യു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​ലം​ഘി​ക്കാ​നും​ ​അ​ദ്ദേ​ഹം​ ​ത​യ്യാ​റാ​യി.​ ​അ​വ​സാ​ന​ ​റി​പ്പോ​ർ​ട്ട് ​വ​രു​ന്ന​തി​ന് ​മു​മ്പ് ​റി​പ്പോ​ർ​ട്ട് ​ഇ​ങ്ങ​നെ​യാ​കു​മെ​ന്ന് ​നി​ല​വി​ളി​ക്കു​ന്ന​ത് ​അ​ഴി​മ​തി​ ​ന​ട​ത്തി​യ​തി​ന്റെകു​റ്റ​ബോ​ധം​ ​കൊ​ണ്ടാ​ണ്.​ ​ക​ള്ളം​ ​ചെ​യ്തി​ട്ട് പി​ടി​ക്ക​പ്പെ​ടു​മ്പോ​ൾ​ ​ഗൂ​ഡാ​ലോ​ച​ന,​ ​അ​ട്ടി​മ​റി​ ​എ​ന്നൊ​ന്നും​ ​വി​ല​പി​ച്ചി​ട്ട് ​കാ​ര്യ​മി​ല്ല.​ ​എ​ല്ലാം​ ​സു​താ​ര്യ​വും​ ​നി​യ​മാ​നു​സൃ​ത​വു​മാ​ണെ​ങ്കി​ൽ​ ​എ​ന്തി​ന് ​വെ​പ്രാ​ള​പ്പെ​ട​ണം.​കി​ഫ്ബി​യി​ൽ​ 140​ ​ഓ​ളം​ ​പി​ൻ​വാ​തി​ൽ​ ​നി​യ​മ​ന​ങ്ങ​ൾ​ ​ന​ട​ന്നു.​
അ​ര​ ​ല​ക്ഷം​മു​ത​ൽ​ ​മൂ​ന്ന​ര​ല​ക്ഷം​ ​വ​രെ​ ​മാ​സ​ശ​മ്പ​ള​ത്തി​ൽ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​മാ​നേ​ജ്‌​മെ​ന്റ് ​ഡെ​വ​ല​പ്പ​മെ​ന്റ് ​വ​ഴി​യാ​ണ് ​വേ​ണ്ട​പ്പെ​ട്ട​വ​രെ​ ​തി​രി​കി​ക്ക​യ​റ്റി​യ​ത്. ലാ​വ്‌​ലി​ൻ​ ​കേ​സി​ൽ​ ​സി.​എ.​ജി​യു​ടെ​ ​ക​ര​ട് ​റി​പ്പോ​ർ​ട്ട് ​പു​റ​ത്തു​ ​കൊ​ണ്ടു​ ​വ​ന്ന​ല്ലേ​ ​ച​ർ​ച്ച​യാ​ക്കി​യ​തെ​ന്ന് ​ചോ​ദി​ക്കു​ന്ന​ ​ഐ​സ​ക് ​ല​ക്ഷ്യം​ ​വ​യ്ക്കു​ന്ന​ത് ​പി​ണ​റാ​യി​ ​വി​ജ​യ​നെ​യാ​ണ്.​ ​ലാ​വ്‌​ലി​ൻ​ ​കേ​സ് ​വീ​ണ്ടും​ ​ച​ർ​ച്ച​ ​ചെ​യ്യ​പ്പെ​ട​ണ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.

സ്വ​ർ​ണ​ക്ക​ട​ത്ത് ​സം​ഘ​ത്തി​ന് ​ കി​ഫ്ബി
പ​ദ്ധ​തി​ക​ളി​ലും​ ​ബ​ന്ധം​:​ ​കെ.​സു​രേ​ന്ദ്രൻ

കോ​ഴി​ക്കോ​ട്:​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​സം​ഘ​ത്തി​ന് ​കി​ഫ്ബി​യു​ടെ​ ​പ​ല​ ​പ​ദ്ധ​തി​ക​ളി​ലും​ ​ബ​ന്ധ​മു​ണ്ടെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​രോ​പി​ച്ചു. വി​ദേ​ശ​ത്ത് ​നി​ന്നു​ ​ഫ​ണ്ട് ​വ​ന്ന​ ​എ​ല്ലാ​ ​ഇ​ട​പാ​ടു​ക​ളി​ലു​മു​ണ്ട് ​ഇ​വ​ർ​ക്ക് ​ബ​ന്ധം.​ ​കി​ഫ്ബി​ ​ക​രാ​റു​ക​ളി​ൽ​ ​സു​താ​ര്യ​ത​യി​ല്ല.​ ​പാ​ർ​ട്ടി​ക്കും​ ​പ​ണം​ ​ഉ​ണ്ടാ​ക്കാ​നു​ള്ള​ ​മ​റ​യാ​യി​ ​കി​ഫ്ബി​യെ​ ​ഉ​പ​യോ​​​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ ​
ഈ​ ​ആ​സൂ​ത്രി​ത​ ​അ​ഴി​മ​തി​ ​ഏ​തെ​ങ്കി​ലും​ ​ഉ​ദ്യോ​​​ഗ​സ്ഥ​രു​ടെ​ ​ത​ല​യി​ലി​ട്ട് ​ര​ക്ഷ​പ്പെ​ടാ​നാ​വി​ല്ല. സി.​എ.​ജി​യെ​ ​മ​ന്ത്രി​ ​തോ​മ​സ് ​ഐ​സ​ക്കും​ ​സ​ർ​ക്കാ​രും​ ​ഭ​യ​പ്പെ​ടു​ക​യാ​ണ്.​ ​കി​ഫ്ബി​ ​കോ​ടി​ക​ൾ​ ​വാ​യ്പ​ ​എ​ടു​ക്കു​ന്ന​തി​ന്റെ​ ​ബാ​ദ്ധ്യ​ത​ ​ജ​ന​ങ്ങ​ളു​ടെ​ ​ചു​മ​ലി​ൽ​ ​ത​ന്നെ​യാ​ണ്. കേ​ന്ദ്ര​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ള​ല്ല,​ ​സി.​എ.​ജി​ ​യാ​ണ് ​സം​സ്ഥാ​ന​ത്തി​ന്റെ​ ​പ​ദ്ധ​തി​ക​ൾ​ ​പ​രി​ശോ​ധി​ക്കേ​ണ്ട​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നേ​ര​ത്തെ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​തോ​മ​സ് ​ഐ​സ​ക് ​പ​റ​യു​ന്ന​ത് ​ആ​രും​ ​ക​ണ​ക്ക് ​ചോ​ദി​ക്കേ​ണ്ടെ​ന്നാ​ണ്.​ ​പാ​വ​പ്പെ​ട്ട​ ​പാ​ർ​ട്ടി​ക്കാ​രെ​ ​ഒ​ഴി​വാ​ക്കി​യാ​ണ് ​ക​ള്ള​ക്ക​ട​ത്തു​ ​കേ​സി​ലും​ ​ഐ​സ്ക്രീം​ ​പാ​ർ​ല​ർ​ ​കേ​സി​ലും​ ​പ്ര​തി​ക​ളാ​യ​വ​രെ​ ​സി.​പി.​എം​ ​മ​ത്സ​രി​പ്പി​ക്കു​ന്ന​തെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​വി.​കെ.​സ​ജീ​വ​ൻ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബാ​ല​സോ​മ​ൻ​ ​എ​ന്നി​വ​രും​ ​സം​ബ​ന്ധി​ച്ചു.

കി​ഫ്ബി​ക്കൊ​പ്പം​ ​കി​ക്ക്ബാ​ക്ക്
എ​ന്ന് ​ചേ​ർ​ക്ക​ണം​:​ ​ഹ​സൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കി​ഫ്ബി​ ​പ​ദ്ധ​തി​ക​ളി​ലെ​ല്ലാം​ ​അ​ഴി​മ​തി​യു​ള്ള​തി​നാ​ൽ​ ​കി​ഫ്ബി​ക്കൊ​പ്പം​ ​കി​ക്ക്ബാ​ക്ക് ​എ​ന്നു​കൂ​ടി​ ​എ​ഴു​തി​ച്ചേ​ർ​ക്ക​ണ​മെ​ന്ന് ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​എം.​എം.​ ​ഹ​സ​ൻ​ ​പ​റ​ഞ്ഞു.
കി​ഫ്ബി​യി​ലെ​ ​അ​ഴി​മ​തി​ ​ക​ണ്ടെ​ത്തു​ന്ന​ത് ​ത​ട​യി​ടാ​നാ​ണ് ​മ​ന്ത്രി​ ​തോ​മ​സ് ​ഐ​സ​ക് ​സി.​എ.​ജി​ക്കെ​തി​രെ​ ​ആ​രോ​പ​ണ​വു​മാ​യി​ ​രം​ഗ​ത്തി​റ​ങ്ങി​യ​ത്.​ ​ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യ​ ​വാ​യ്പ​ക​ൾ​ ​എ​ടു​ക്കു​ന്ന​ത് ​ചൂ​ണ്ടി​ക്കാ​ട്ടാ​ൻ​ ​സി.​എ.​ജി​ക്ക് ​അ​വ​കാ​ശ​മു​ണ്ട്.​ ​
നി​യ​മ​സ​ഭ​യി​ൽ​ ​വ​യ്ക്കു​ന്ന​തി​ന് ​മു​മ്പേ​ ​ഓ​ഡി​റ്റ് ​റി​പ്പോ​ർ​ട്ട് ​ചോ​ർ​ത്തി​ ​പു​റ​ത്തു​വി​ട്ട് ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ലം​ഘ​നം​ ​ന​ട​ത്തി​യ​ ​ധ​ന​മ​ന്ത്രി​ക്കെ​തി​രെ​ ​യു.​ഡി.​എ​ഫ് ​പ​രാ​തി​ ​ന​ൽ​കും.
വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ ​അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന് ​ആ​രോ​പി​ച്ച് ​എ​ൽ.​ഡി.​എ​ഫ് ​ന​ട​ത്തു​ന്ന​ ​ജ​ന​കീ​യ​ ​പ്ര​തി​രോ​ധം​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്താ​നാ​ണ്.​ ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ​മു​മ്പ് ​ക​മ​റു​ദ്ദീ​ൻ​ ​എം.​എ​ൽ.​എ​യെ​ ​അ​റ​സ്റ്റ​ ​ചെ​യ്ത​ത് ​രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ്.​ ​സി.​പി.​എം​ ​എം.​എ​ൽ.​എ​ ​പി.​വി​ ​അ​ൻ​വ​റി​നെ​തി​രെ​ ​മ​ഞ്ചേ​രി​ ​പൊ​ലീ​സ് ​എ​ടു​ത്ത​ ​കേ​സി​ൽ​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടും​ ​ഇ​തു​വ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്തി​ട്ടി​ല്ലെ​ന്നും​ ​ഹ​സ​ൻ​ ​പ​റ​ഞ്ഞു.