ആലുവ: സ്ഥാനാർത്ഥി നിർണയ തർക്കത്തെ തുടർന്ന് ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് ഘടകത്തിലുണ്ടായ തർക്കം നേതൃത്വം ഇടപ്പെട്ട് പരിഹരിച്ചു. ഇതേതുടർന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജയൻ മുള്ളംകുഴി രാജി പിൻവലിച്ചു.
ആറാം വാർഡിൽ ബി.ഡി.ജെ.എസിന് സീറ്റ് നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനും പരിഹാരമായി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാറിന്റെ സാന്നിദ്ധ്യത്തിൽ പി. നാരായണൻകുട്ടിയെ ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. നേരത്തെ ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയായി പരിഗണിച്ച സനൽ മനക്കക്കാട് നാരായണൻകുട്ടിയെ ആദ്യം ഷാളണിയിച്ച് സ്വീകരിച്ചു.