klm
ബൈക്ക് മോഷ്ണം പിടിയിലായ അർജ്ജുൻ

കോതമംഗലം: ബൈക്ക് മോഷ്ടാക്കളായ രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി തങ്കളം -തൃക്കാരിയൂർ റോഡിൽ ഡെയ്ലി ഫ്രഷ് ബേക്കറിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബേക്കറി ജീവനക്കാരന്റെ പൾസർ ബൈക്ക് മോഷണം പോയതി​നെ തുടർന്നുള്ള അന്വേഷണത്തി​ലാണ് അറസ്റ്റ്. മോഷ്ടിച്ച ബൈക്കിൽ കറങ്ങുകയായിരുന്ന മുവാറ്റുപുഴ വെള്ളൂർ കുന്നം കോറമലപുത്തൻപുര അർജ്ജുൻ (22) ചിക്ക് മംഗ്ലൂർ മാഹിനഹള്ളി സ്വദേശി പ്രദീപ് (29) എന്നിവരെയാണ് പിടികൂടിയത്. കോതമംഗലം പൊലീസ് ഇൻസ്പെക്ടർ ബി.അനിൽ എസ്ഐമാരായ ഇ.പി. ജോയി, ശ്യാംകുമാർ, എ എസ് ഐ ശ്രീകുമാർ, എസ് സി പി ഒ നിഷാന്ത്, സി പി ഒ ആസാദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്