• സിറ്റിംഗ് കൗൺസിലിലെ മിടുക്കന്മാർ പുറത്ത്

ആലുവ: ദിവസങ്ങൾ നീണ്ടുനിന്ന മാരത്തോൺ ചർച്ചക്കൊടുവിൽ ആലുവ നഗരസഭയിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികക്ക് അംഗീകാരം. 10,26 വാർഡുകളിലെ സ്ഥാനാർത്ഥികളെ മാത്രമാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. 15 പേർ എ ഗ്രൂപ്പും ഏഴ് പേർ ഐ ഗ്രൂപ്പുമാണ്. രണ്ട് പേർ ഗ്രൂപ്പ് രഹി​തരും.

മുൻ കൗൺസിലിൽ മികവ് പുലർത്തിയ ജെറോം മൈക്കിൾ, ലളിത ഗണേശൻ എന്നിവർക്ക് സീറ്റി​ല്ല.

സ്ഥാനാർത്ഥി​കൾ: വാർഡ് 1: സോണി സെബാസ്റ്റ്യൻ, 2: ഷമ്മി സെബാസ്റ്റ്യൻ, 3: കെ. സൗമ്യ, 4: ഹസീം ഖാലിദ്, 5: സി. ഓമന, 6: ലിസ ജോൺസൺ, 7: സീന ഷിബു, 8: ബിന്ദു അലക്സ്, 9: കെ. ജയകുമാർ, 11 :അഡ്വ. ടി.എസ്. സാനു, 12: ആനന്ദ് ജോർജ്, 13: ലത്തീഫ് പൂഴിത്തറ, 14: ഫാസിൽ ഹുസൈൻ, 15: സാനിയ തോമസ്, 16: ജെയിസൺ പീറ്റർ, 17: ബിനു ജോസ്, 18: എം.ഒ. ജോൺ, 19: എം.പി. സൈമൺ, 20: പി.പി. ജെയിംസ്, 21: സീന ബഷീർ, 22: ജെബി മേത്തർ, 23: സൈജി ജോളി, 24 :ഹിമ അനിൽകുമാർ.

10ൽ ഷീബ ജോസിനെയും 26ൽ സീന സക്കറിയെയുമാണ് പരിഗണിക്കുന്നത്. ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം.