temple
ആലുവ ശ്രീബലരാമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രി മനയത്താറ്റ് ബ്രീജേഷ് നിലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറുന്നു

ആലുവ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആലുവ ശ്രീബലരാമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി മനയത്താറ്റ് ബ്രിജേഷ് നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ക്ഷേത്രം മേൽശാന്തി കുളങ്ങരമഠം വിജേഷ് കൃഷ്ണൻ നമ്പൂതിരി, കീഴ്ശാന്തി യദുകൃഷ്ണനും സഹകാർമ്മികളായിരുന്നു.