muthalib
കടുങ്ങല്ലൂർ പഞ്ചായത്ത് ഏഴാം വാർഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ത്രിതല പഞ്ചായത്ത് തി​രഞ്ഞെടുപ്പ് സർക്കാരിന്റെ മാഫിയ കൂട്ടുകെട്ടിനെതിരായ വിധിയെഴുത്താകുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ അബ്ദുൽ മുത്തലിബ് പറഞ്ഞു.
കടുങ്ങല്ലൂർ പഞ്ചായത്ത് ഏഴാം വാർഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കാൻ ഇറങ്ങിയവർ സകലതും നശിപ്പിക്കുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിജയം യു.ഡി.എഫ് നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ ജില്ലാ പഞ്ചായത്തംഗം പി.എ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. വി.പി സജീന്ദ്രൻ എം.എൽ. എ മുഖ്യാഥിതിയായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സേവി കുരിശുവീട്ടിൽ, വാർഡ് സ്ഥാനാർത്ഥി സഫീന സിദ്ധിഖ് എന്നിവർ സംബന്ധിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ. ഷാനവാസ്, കെ. ജയകുമാർ, ഹുസൈൻ ചിറമുറി. എം.ബി. ജലീൽ എന്നിവർ സംസാരിച്ചു.