മൂവാറ്റുപുഴ: മൂവാറ്റുപുഴ കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വിദേശത്തുള്ള വൈദ്യ ശാസ്ത്ര രംഗത്തെ പ്രഗത്ഭരുടെ, കാലിക പ്രസക്തിയുള്ള വിവിധ വിഷയങ്ങളിൽ വെബ്ബിനാർ നടത്തി. ആരോഗ്യ വകുപ്പുമന്ത്രി ഷൈലജ ഉദ്ഘാടനം ചെയ്തു. വെബ്ബിനറിൽ തിരഞ്ഞെടുത്തിരിക്കുന്ന വിഷയങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് സഹകരണ മേഖലയിൽ സർക്കാർ സഹകരണത്തോടുകൂടി കാൻസർ ചികിത്സ, മെഡിക്കൽ ടൂറിസം എന്നിവയ്ക്കായി പ്രത്യേകസൗകര്യങ്ങൾ അടിയന്തിരമായി ചെയേണ്ടതിന്റെ ആവശ്യകത മന്ത്രി ചൂണ്ടി കാണിച്ചു. സ്വദേശത്തും വിദേശത്തുമുള്ള പ്രഗത്ഭർ സെമിനാർ നയിച്ചു.കൊവിഡ് മഹാമാരി ഈ കാലഘട്ടത്തിലും അതിനു ശേഷവും ഏൽപ്പിക്കുന്ന ആഘാതങ്ങളെ മനുഷ്യരാശി എങ്ങനെയൊക്കെ ഫലപ്രദമായി തരണം ചെയ്യണം എന്ന വിഷയത്തിൽ ബ്രിട്ടനിൽ നിന്നുള്ള ഡോ.സുരേഷ് മേനോനും, ഈ കാലഘട്ടത്തിൽ മെഡിക്കൽ ടൂറിസം എത്രമാത്രം ഇന്ത്യയിലും സർവോപരി കേരളത്തിലും വിഭാവന ചെയുവാൻ കഴിയും എന്ന വിഷയത്തിൽ ഖത്തർ നിന്നുള്ള ഡോ.മോഹൻ തോമസും ,കാൻസർ ചികിത്സ ആധുനിക വൈദ്യ ശാസ്ത്ര വീക്ഷണം എന്ന വിഷയത്തിൽ കേരളത്തിൽ നിന്നും ഡോ.അരുൺ വാര്യരും പുതിയ അറിവുകൾ പകർന്നു. ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന കൊവിഡ് വാക്സിൻ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ ഡയറക്ടർ .പി.സി.നമ്പിയാർ പുത്തൻ വെബ്ബിനാർ ആരംഭിച്ചു. ഗിരീഷ്കുമാർ(ഖത്തർ).ഇസ്മായിൽ റാവുത്തർ(ദുബായ്) ,ഡോ.സജേഷ് അശോകൻ,ഡോ.നിഖിൽ ജോസഫ് മാർട്ടിൻ,ഡോ.ജെസ്ന.കെ .എ. എന്നിവർ സംവാദങ്ങൾക്ക് നേതൃത്വം നൽകി.ഡോ.തോമസ് മാത്യു,(അഡ്മിനിസ്ട്രേറ്റർ) വെബ്ബിനാർ ഏകോപനം നടത്തി. ആശുപത്രി ചെയർമാൻ അഡ്വ.പി .എം.ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു.സുർജിത് എസ്തോസ് , എം .എ .സഹീർ എന്നിവർ സംസാരിച്ചു.