കൊച്ചി: നിലവിലെ സൈനിക പെൻഷനിൽ കുറവു വരുത്തുമെന്ന രീതിയിലുള്ള പ്രചരണങ്ങളിൽ പൂർവ സൈനിക് സേവാ പരിഷത്ത് ആശങ്ക അറിയിച്ചു. തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധമന്ത്രിക്ക് കത്തയച്ചതായി സംസ്ഥാന പ്രസിഡന്റ് ക്യാപ്റ്റൻ ഗോപകുമാർ (റിട്ട) പറഞ്ഞു. സൈനിക് സേവാ പരിഷത്ത് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ഭാരവാഹികളായി എസ്.സഞ്ജയൻ (പ്രസിഡന്റ്) സി.ഡി. നന്ദകുമാർ (ജനറൽ സെക്രട്ടറി) ഡി.രംഗനാഥൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു