കൊച്ചി: കൊവിഡിനെ തുടർന്ന് തൊഴിൽരഹിതരായ പ്രവാസികൾക്കും സ്വയംതൊഴിൽ പരിശീലനം ആഗ്രഹിക്കുന്നവർക്കുമായി 23 മുതൽ 28 വരെ വൈകിട്ട് 8ന് ഓൺലൈൻ സോളാർ ടെക്‌നിഷ്യൻ കോഴ്‌സ് നടത്തും. മലങ്കര ഓർത്തഡോക്‌സ് സഭാ മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പാമ്പാടി മാത്യൂസ് മാർ ഈവാനിയോസ് ഐ. ടി. സിയുമായി ചേർന്നാണ് പരിപാടി. ബേസിക് ഇലക്ട്രിസിറ്റി, ഇൻവെർട്ടർ, ബാറ്ററി, ചാർജ് കൺട്രോളർ, സോളാർ പാനൽ മുതലായ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ:. 0481 2578500, 2505317, 9400770400, ഇ മെയിൽ hrm@mosc.in,