കുമളി: കേരളത്തിലെ പ്രബലവിശ്വകർമ സംഘടനകളുടെ സംസ്ഥാന നേതൃയോഗം പൊതു ആവശ്യങ്ങൾക്ക് യോജിച്ചു പ്രവർത്തിക്കുന്നതിന് തീരുമാനിച്ചു.

ഇതിന്റെ ഭാഗമായ വിശ്വകർമ ഐക്യവേദി ജില്ലാ സമിതി രൂപീകരണയോഗം കുമളിയിൽ നടന്നു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രാദേശിക നിലപാടുകൾക്ക് അനുസരിച്ച് പിന്തുണ നൽകുന്നതിനും സാമ്പത്തിക സംവരണത്തിനെതിരെ 25 ന് പീരുമേട്, തൊടുപുഴ, ദേവികുളം, ഉടുമ്പൻചോല , താലൂക്ക് ഓഫീസുകൾക്ക് മുമ്പിലും, കട്ടപ്പന സിവിൽ സ്റ്റേഷനുമുമ്പിലും ധർണ നടത്തുന്നതിനും യോഗം തീരുമാനിച്ചു.

എ.കെ.വി.എം.എസ് ഡയറക്ടർ ബോർഡ് മെമ്പർ സതീഷ് പാഴുപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ.സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. കേരള വിശ്വകർമസഭ സംസ്ഥാന സെക്രട്ടറി സതീഷ് പുല്ലാട്ട് ആമുഖപ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി സി.സന്തോഷ് കുമാർ, വി.എസ്.എസ് ജില്ലാ സെക്രട്ടറി കെ.വി.സിനിറ്റ്, പി.ബി.ശശി, ബി. സുരേഷ്, ഇ. റ്റി.പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.

ജില്ലാ സമിതി ഭാരവാഹികളായി സതീഷ് പഴുപ്പള്ളി, പി.എ.രാജൻ, സതീഷ് കോടിയാനി ചിറ (രക്ഷാധികാരികൾ), കെ.കെ.സത്യദേവൻ (ചെയർമാൻ), സതീഷ് പുല്ലാട്ട്, സി.സന്തോഷ് കുമാർ (ജനറൽ കൺവീനർമാർ), സിനിറ്റ് കെ.വി, അജിത്ത് കുമാർ, സി.വി.ശശീന്ദ്രൻ ,കെ.സി.അനിൽകുമാർ (വൈസ് ചെയർമാൻമാർ), പി.ജി. രഘുനാഥ്, കെ.എ.അരുണാചലം, കെ.പി.അപ്പുക്കുട്ടൻ, രാജൻ കാവാലിക്കുന്നേൽ (കൺവീനർമാർ ) എന്നിവർ അടങ്ങുന്ന 51 അംഗകമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. അഖില കേരള വിശ്വകർമ മഹാസഭ, വിശ്വകർമ സർവീസ് സൊസൈറ്റി, കേരള വിശ്വകർമസഭ എന്നീസംഘടനകളാണ് യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചത്.