വൈപ്പിൻ: സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തർക്കംരൂക്ഷമായതോടെ പള്ളിപ്പുറത്ത് രാജി , എടവനക്കാട് തർക്കം തുടരുന്നു. കോൺഗ്രസ് ന്യൂനപക്ഷ സെൽ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് വൈപ്പിൻ ബ്ലോക്ക് ജനറൽസെക്രട്ടറിയും ഐ.എൻ.ടി.യു.സി വൈപ്പിൻ റീജിയണൽ സെക്രട്ടറിയും പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ വി.എക്‌സ്. ബെനഡിക്ട് കോൺഗ്രസിൽ നിന്നും രാജിവെച്ചു. തുടർന്ന് പള്ളിപ്പുറം അഞ്ചാംവാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ പത്രികയും നൽകി.
എടവനക്കാട് രണ്ട് വാർഡുകൾ മുസ്ലീംലീഗിന് നീക്കി വെച്ചതിന് ശേഷം പതിമൂന്ന് വാർഡുകളിൽ മത്സരിക്കുന്ന കോൺഗ്രസിൽ സ്ഥാനാർത്ഥികളെ ചൊല്ലിയുള്ള തർക്കം തുടരുന്നു. ആറ്, ഏഴ് , എട്ട് വാർഡുകളിലെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിലാണ് കൂടുതൽ തർക്കം.