കളമശേരി: ഏലൂർ നഗരസഭയിലേക്ക് മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥികളിൽ 8 പേർ ഇന്നലെ പത്രിക സമർപ്പിച്ചു. വാർഡ് 1-അൽഫോൺസ് ലൈജു , വാർഡ് -2. സിജി ഷൈജു , വാർഡ് - 6 കൃഷ്ണപ്രസാദ് , വാർഡ് 26 എസ്.ഷാജി , വാർഡ്-30 ചന്ദ്രിക രാജൻ, വാർഡ് - 3 1 രശ്മിത മധു, വാർഡ്- 7 ലളിത, വാർഡ്- 14 ശ്രീ കല എന്നിവരാണ് പത്രിക സമർപ്പിച്ചത്.ബാക്കിയുള്ളവർ അടുത്ത ദിവസങ്ങളിൽ പത്രിക സമർപ്പിക്കുമെന്ന് മണ്ഡലം വൈസ് പ്രസിഡന്റ് വി.വി പ്രകാശനും , ജില്ലാ സെക്രട്ടറി ആർ.സജികുമാറും അറിയിച്ചു.