മൂവാറ്റുപുഴ: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി സ്ഥാനാർത്ഥികളുടെ കൺവെൻഷനുകൾക്ക് തുടക്കമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് കൺവെൻഷനുകൾ നടത്തുന്നത്. മൂവാറ്റുപുഴ മേഖലയിൽ നോമിനേഷൻ സമർപ്പണം ആരംഭിച്ചുകഴിഞ്ഞു. മൂന്നു മുന്നണികളുടേയും സ്ഥാനാർത്ഥി നിർണയം അവസാന ഘട്ടത്തിലാണ്. ഇതിനിടെ പായിപ്ര ഗ്രാമ പഞ്ചായത്തിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ആരംഭിച്ചു. പായിപ്ര സഹകരണ ബാങ്ക് ഹാളിൽ നടന്ന രണ്ടാം വാർഡ് കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ അഡ്വ. പി.എം. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കെ. ഘോഷ് അദ്ധ്യക്ഷത വഹിച്ചു. എൻ. അരുൺ, കെ.പി. രാമചന്ദ്രൻ, കെ.കെ. ശ്രീകാന്ത്, ഇ.ബി.ജലാൽ,നസീമ സുനിൽ, രണ്ടാം വാർഡ് സ്ഥാനർത്ഥി പി.എച്ച്.സക്കീർ ഹുസൈൻ, 22ാം വാർഡ് സ്ഥാനാർത്ഥി കെ.എൻ. ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പായിപ്ര ഡിവിഷൻ സ്ഥാനാർത്ഥി റിയാസ്ഖാൻ, ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷൻ സ്ഥാനാർത്ഥി സീന ബോസ് എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി കെ.ഘോഷ് (പ്രസിഡന്റ്), ടി.എം. ഷെമീർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.