കൊച്ചി: അധഃസ്ഥിത സമൂഹങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും അവർക്കായി ശബ്ദമുയർത്തുകയും ചെയ്ത സ്റ്റാൻസ്വാമി, വരവര റാവു, പത്രപ്രവർത്തകനായ സിദ്ദിക്ക് കാപ്പൻ തുടങ്ങിയവരെ യു.എ.പി.എ ചുമത്തി ജയിലുകളിലടച്ചത് കടുത്ത മനുഷ്യാവകാശ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ പ്രവർത്തക കൺവൻഷൻ അഭിപ്രായപ്പെട്ടു. സ്റ്റാൻ സ്വാമിയെ മോചിപ്പിക്കുക, അടിച്ചമർത്തപ്പെട്ടവർക്ക് നീതി നൽകുക എന്ന പേരിൽ രാജ്യവ്യാപകമായി പൊതുവേദി രൂപീകരിക്കും. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും 27ന് പൊതുവേദിയുടെ കീഴിൽ പ്രതിഷേധ യോഗം നടത്താനും തീരുമാനിച്ചു. തോമസ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഫെലിക്‌സ്. ജെ .പുല്ലൂടൻ , അഡ്വ. ടീന ജോസ്, ജോർജ് കട്ടിക്കാരൻ, അഡ്വ വർഗീസ് പറമ്പിൽ, ജേക്കബ്ബ് മാത്യു, സ്റ്റാൻലി പൗലോസ്, ലോനൻ ജോയ്, പ്രൊഫ പോളികാർപ്, ജറോം പുതുശേരി തുടങ്ങിയവർ സംസാരിച്ചു