പറവൂർ: പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ ഓൺലൈൻ കലോത്സവം പിന്നണി ഗായകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. മത്സരമില്ലാതെ കൊവിഡ് കാലത്ത് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന കലോത്സവം മാതൃകാപരമാണെന്ന് വി.ടി. മുരളി പറഞ്ഞു. ഹെഡ്മാസ്റ്റർ വി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഡൈന്യുസ് തോമസ്, വൈസ് പ്രസിഡന്റ് അൻവർ കൈതാരം, പ്രിൻസിപ്പൽ സി.എ. ലാലി, മിൻസ ഫിലമിൻ, വി.ഡി. സ്മിഷ, ബിനാഷ പി ബാബു എന്നിവർ സംസാരിച്ചു. 19വരെയാണ് കലാപ്രകടനങ്ങൾ നടക്കുന്നത്.