reji
റെജി ഇല്ലിക്കപ്പറമ്പിൽ

കോലഞ്ചേരി: തുടർച്ചയായ നാലാംവട്ടം തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് റെജി എത്തുന്നു.ഒന്നര പതിറ്റാണ്ട് ഭരണ നിർവഹണത്തിലെ പരിചയവുമായാണ് റെജി ഇല്ലിക്കപറമ്പിൽ നാലാം മത്സരത്തിനൊരുങ്ങുന്നത്. മൂന്നുവട്ടവും തിരുവാണിയൂരിൽ പഞ്ചാത്തംഗമായിരുന്നു. 2005ൽ കക്കാട് വാർഡിൽ അന്ന് എൽ.ഡി.എഫിനൊപ്പം നിന്ന ഡി.ഐ.സി കെ സ്ഥാനാർത്ഥിയായാണ് തുടക്കം, 207 വോട്ടിനായിരുന്നു വിജയം. രണ്ടാംവട്ടം സ്വതന്ത്രകുപ്പായത്തിൽ നടന്ന മത്സരത്തിൽ 78 വോട്ടിനും മൂന്നാംവട്ടം കക്കാട് വാർഡിൽ എൻ.സി.പി സ്ഥാനാർത്ഥിയായുള്ള മത്സരത്തിൽ 217 വോട്ടിനും വിജയിച്ചു. നാലാംവട്ടം ഇടത് സ്വതന്ത്രനായി മാമല വാർഡിൽ നിന്നാണ് ജനവിധി തേടുന്നത്. എൻ.സി.പി എറണാകുളം ജനറൽ സെക്രട്ടറിയാണ്. യു.ഡി.എഫിലെ അഡ്വ.ബിജു.വി ജോണാണ് എതിരാളി.