വൈപ്പിൻ: 1200 ഗ്രാം കഞ്ചാവുമായി പൊന്നാനി പെരുമ്പടപ്പ് പുതിയിരുത്തി ദേശം വൈദ്യരകത്ത് നൗഷിദിനെ (41) എക്‌സൈസ് നർകോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ജി. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘംകലൂർ എസ്.ആർ.എം റോഡിൽ നിന്ന് കസ്റ്റഡിയിലെടുത്തു. എറണാകുളം മാർക്കറ്റിന് സമീപം ഒരു ലോഡ്ജിലാണ് ഇയാളുടെ താമസമെന്ന് എക്‌സൈസ് അറിയിച്ചു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.