കൊച്ചി: അന്യായമായ സിമന്റ് വില വർദ്ധന പിൻവലിക്കണമെന്ന് എൽ.എസ്.ജി.ഡി കോൺട്രാക്‌ടേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വില വർദ്ധന കരാറുകാരെയും ജനങ്ങളെയും ബുദ്ധിമുട്ടിലാക്കി.കമ്പിയുടെയും മെറ്റലിന്റെയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും വിലയും വർദ്ധിച്ചിരിക്കുകയാണ്. സാധാരണക്കാരെയാണ് ഇത് ഏറ്റവും അധികം ബാധിച്ചതെന്ന് പ്രസിഡന്റ് എം.ആർ.ചന്ദ്രൻപിള്ളയും സെക്രട്ടറി വേണു കറുകപ്പള്ളിയും പറഞ്ഞു.