കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കാൻ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

യു.ഡി.എഫിനെതിരെ പ്രവർത്തിക്കുന്നവരെ സംഘടനയിൽ നിന്ന് ഒഴിവാക്കുമെന്ന് സംസ്ഥാന ചെയർമാൻ ഡോ : എം.സി ദിലീപ് കുമാർ, ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ എന്നിവർ അറിയിച്ചു.