award
കാലടി എസ്.എൻ.ഡി.പി. ലൈബ്രറിയുടെ പ്രഥമ ബുധസംഗമം സാഹിത്യ പുരസ്‌കാരം ബാലസാഹിത്യകാരൻ ഡോ. കെ.ശ്രീകുമാറിനു സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ: ധർമ്മരാജ് അടാട്ട് സമ്മാനിക്കുന്നു

കാലടി: എസ്.എൻ.ഡി.പി ലൈബ്രറിയുടെ പ്രഥമ ബുധസംഗമം സാഹിത്യപുരസ്‌കാരം എഴുത്തുകാരനും തിരൂർ തുഞ്ചൻസ്മാരക ട്രസ്റ്റ് കോ ഓർഡിനേറ്ററുമായ ഡോ. കെ. ശ്രീകുമാറിന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് സമ്മാനിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.വി. സാബു അദ്ധ്യക്ഷനായി. പ്രശംസാപത്രം ഡോ. മുത്തുലക്ഷമി വായിച്ചു. പാരിതോഷികമായ പതിനായിരം രൂപ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ കൈമാറി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി, ജയപ്രകാശ്, കാലടി എസ്. മുരളീധരൻ, ബിജു പി.നടുമുറ്റം എന്നിവർ പ്രസംഗിച്ചു.