തൃക്കാക്കര : കൊവിഡ് രോഗബാധിതർ, രോഗലക്ഷണമുള്ളവർ, ഗർഭിണികൾ, കാൻസർ രോഗികളെയടക്കം തിരഞ്ഞെടുപ്പ് ജോലിയിൽ നിന്നും ഒഴിവാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.
ഒഴിവാക്കിയത്
1. രോഗബാധിതർ
2. രണ്ട് വയസിൽ പ്രായമുള്ള കുട്ടികളുടെ അമ്മമാർ
3. നിലവിലോ മുമ്പോ ജനപ്രതിനിധികളായിരുന്നവർ
4.ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ
5. വൈദികർ
6.2021 മാർച്ച് 31 ന് മുമ്പായി ജോലിയിൽ നിന്ന് വിരമിക്കുന്നവർ
ഇഡ്രോപ്പ്
നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ വികസിപ്പിച്ച ഇഡ്രോപ്പ് സോഫ്‌റ്റ്വെയർ വഴിയാണ് ഈ വർഷം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. കൊവിഡ് ബാധിതരായവർ ഉൾപ്പടെയുള്ളവരുടെ വിവരങ്ങൾ ഇഡ്രോപ്പിൽ രേഖപ്പെടുത്തുമെങ്കിലും ഇലക്ഷൻ ഡ്യൂട്ടിക്കായുള്ള നിയമന ഉത്തരവ് ലഭിച്ചു കഴിഞ്ഞാൽ കൊവിഡ് ചികിത്സയിൽ ഉള്ളവരെ ജില്ലാ ഇലക്ഷൻ ഓഫീസർ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കും.
നിയോഗിച്ചവർ
1. സർക്കാർ ഉദ്യോഗസ്ഥർ
2. അദ്ധ്യാപകർ
3.പി.എസ്.സി ജീവനക്കാർ
4.സെൽഫ് ഫിനാൻസിംഗ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ
5. കോർപ്പറേഷൻ ഉദ്യോഗസ്ഥർ
6. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ
7.സർവകലാശാല ജീവനക്കാർ
ഗസറ്റഡ് ഉദ്യോഗസ്ഥർ
പ്രിസൈഡിംഗ് ഓഫീസർ
പോളിംഗ് സ്റ്റേഷനുകളിൽ നിയമിക്കുന്ന ഉദ്യോഗസ്ഥരിൽ ഒരാൾ കേരള സർക്കാരിന്റെ ഏതെങ്കിലും വകുപ്പുകളിൽ ജോലി ചെയ്യുന്ന ആളായിരിക്കണം. വനിത ഉദ്യോഗസ്ഥരെ നിയമിക്കുന്ന പോളിംഗ് സ്റ്റേഷനുകളിൽ കുറഞ്ഞത് രണ്ട് സ്ത്രീകൾ എങ്കിലും ഉണ്ടാവണം. പ്രിസൈഡിംഗ് ഓഫീസർ ചുമതലയുള്ളത് സ്ത്രീകൾക്കാണെങ്കിൽ ഫസ്റ്റ് പോളിംഗ് ഓഫീസർ പുരുഷനായിരിക്കണം. വനമേഖലയിലുള്ള പോളിംഗ് സ്‌റ്റേഷനുകളിൽ പുരുഷന്മാരെ മാത്രമേ നിയോഗിക്കാൻ പാടുള്ളു. ഭാഷാന്യൂനപക്ഷ ബൂത്തുകളിൽ ഒരാളെങ്കിലും ന്യൂനപക്ഷ ഭാഷ അറിയുന്ന ആളായിരിക്കണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി തിരഞ്ഞെടുക്കുന്ന എല്ലാ ഗസറ്റഡ് ഉദ്യോഗസ്ഥരെയും പ്രിസൈഡിംഗ് ഓഫീസർമാരായി തന്നെ നിയമിക്കണം.