തൃക്കാക്കര: റേഷൻ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിനായി റേഷൻ കാർഡിൽ ആധാർ നമ്പർ ഇതുവരെ ചേർക്കാത്തവർ ഉടൻ ചേർക്കണമെന്ന് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു. എ.എ.വൈ കാർഡ് (മഞ്ഞനിറം),
മുൻഗണനാ കാർഡ് (പിങ്ക് നിറം) എന്നീ വിഭാഗങ്ങളിൽപ്പെട്ട ആധാർ ലിങ്ക് ചെയ്യാത്ത അംഗങ്ങൾ ആധാർ
കാർഡിന്റെ പകർപ്പിൽ റേഷൻകാർഡ് നമ്പരും കാർഡിലെ ക്രമനമ്പരും പേരും ഫോൺ നമ്പരും രേഖപ്പെടുത്തി എറ്റവും അടുത്തുളള റേഷൻ ഡിപ്പോയിലോ എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിലോ നൽകണമെന്ന് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു.