sherin

കളമശേരി: കഠിനധ്വാനം നിങ്ങളെ വിജയത്തിലെത്തിക്കും. ആ ഉറപ്പോടെയാണ് വീണ്ടും മത്സരിക്കുന്നത്. കളമശേരിയിലെ ഇടത് സ്ഥാനാർത്ഥി ജോസഫ് ഷെറിൻ ഇത് പറയുന്നത് സ്വന്തം അനുഭവത്തിൽ നിന്നാണ്. ജീവിതം കരുപ്പിടിപ്പിക്കാൻ വിദേശക്ക് പറന്നെങ്കിലും അറബിനാട് സമ്മാനിച്ചത് ആടുജീവിതം. തുച്ഛമായ വരുമനം. തിരിച്ച് വരാൻ പോലുമാകാത്ത അവസ്ഥ. ഒടുവിൽ കടം വാങ്ങി തിരികെ നാട്ടിലേക്ക്. പിന്നെ കുടുംബം പോറ്റാനും കടംവീട്ടാനുമുള്ള ഓട്ടം. ചെയ്യാത്ത് ജോലികളില്ല. ഏതൊരു ജോലിയും ആത്മാർത്ഥതയോടെ ചെയ്താൽ അർഹിച്ച അംഗീകാരം ലഭിക്കും. ഈ വിശ്വാസത്തിലാണ് കഴിഞ്ഞ വർഷം മത്സരിച്ച് വിജയിച്ചത്. ശുഭപ്രതീക്ഷയിൽ വീണ്ടും കളത്തിലിറങ്ങുമ്പോൾ താൻ ചെയ്ത ഒരു പിടി വികസന പ്രവർത്തനങ്ങളാണ് ഷെറിന് കൂട്ടായുള്ളത്.