കുറുപ്പംപടി : കേന്ദ്ര അന്വേഷണ ഏജൻസികളെക്കൊണ്ട് കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എൽ.ഡി.എഫ് രായമംഗലം പഞ്ചായത്ത് പതിനെട്ടാം വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധയോഗംടി.എ. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. പി.എം. രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി. ജയരാജ്,രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.