കൊച്ചി : ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയിൽ ഷാപ്പ് രുചി ഫെസ്റ്റിവൽ ആരംഭിച്ചു. ഹോട്ടലിലെ മലബാർ കഫെയിൽ ഷെഫ് പ്രസാദിന്റെ നേതൃത്വത്തിലാണ് നാടൻ ഷാപ്പ് രുചിഭേദങ്ങൾ ഒരുങ്ങുക.
14 ദിവസത്തെ ഫെസ്റ്റിവലിൽ ബീഫ് ഇടിച്ച മുളക് വറുത്തത്, മീൻ തലക്കറി, ചെണ്ടക്കപ്പയും കാന്താരി ചമ്മന്തിയും, മത്തി പീര, ബോട്ടി മസാല തുടങ്ങിയവ ലഭിക്കും. ഇന്ന് (16) മുതൽ 29 വരെയാണ് ഫെസ്റ്റിവൽ. 2500 രൂപയും നികുതിയുമാണ് നിരക്ക്.