കുറുപ്പംപടി: കെ.പി.എം.എസിന്റെ അമ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഹരിതം കാർഷിക പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറ ശാഖയിലെ പാടശേഖരത്ത് നെൽക്കൃഷിയിറക്കി. കെ.പി.വൈ.എം ജനറൽ സെക്രട്ടറി പ്രശോഭ് ഞാവേലി വിത്ത് വിതച്ച് ഉദ്ഘാടനം നിർവഹിച്ചു. കെ.പി.വൈ.എം യൂണിയൻ പ്രസിഡന്റ് സി.എസ്. രേഷ്മ അദ്ധ്യക്ഷയായി. മുതിർന്ന കർഷകരായ രവി, കാർത്തു, ഗോപാലൻ എന്നിവരെ ആദരിച്ചു.
കെ.പി.വൈ.എം പാറ ശാഖാസെക്രട്ടറി അരുൺ, ജില്ലാ സെക്രട്ടറി അനീഷ് വാവേലി, ജില്ലാ ഖജാൻജി വി.കെ. രേഷ്ണു, കെ.സി. ശിവൻ, കെ.എ. ചന്ദ്രൻ, ജിതിൻ തങ്കപ്പൻ, വിഷ്ണു തങ്കപ്പൻ, സി.എസ്. ശ്യാം, തുടങ്ങിയവർ സംബന്ധിച്ചു.