കൊച്ചി: കൊച്ചിൻ കലാഭവൻ ലണ്ടന്റെ വി ഷാൽ ഓവർകം ടീം അവതരിപ്പിക്കുന്ന ലണ്ടൻ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ ആരംഭിച്ചു. സിനിമാതാരവും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ഉദ്ഘാടനം ചെയ്തു. നർത്തകി ജയപ്രഭ മേനോൻ മോഹിനിയാട്ടം അവതരിപ്പിച്ചു.
ഭാരതീയകലകളും സംസ്‌കാരവും നൃത്തരൂപങ്ങളും ലോകത്തിന് അനുഭവവേദ്യമാക്കുക, മറ്റു രാജ്യങ്ങളിലെ കലയും സംസ്‌കാരവും സമന്വയിപ്പിക്കുക, കലകളിൽ പരിശീലനം നൽകുക എന്നിവയാണ് കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന നൃത്തോത്സവത്തിന്റെ ലക്ഷ്യം. എല്ലാ ഞായറാഴ്ചയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കലാകാരന്മാർ കൊച്ചിൻ കലാഭവൻ ലണ്ടന്റെ വി ഷാൽ ഓവർകം എന്ന ഫേസ്ബുക് പേജിലൂടെ ലൈവായി നൃത്ത നൃത്ത്യങ്ങൾ അവതരിപ്പിക്കുമെന്ന് കലാഭവൻ സെക്രട്ടറി കെ.എസ്. പ്രസാദ്, കലാഭവൻ ലണ്ടൻ ഡയറക്ടർ ജെയ്‌സൺ ജോസഫ് എന്നിവർ അറിയിച്ചു.