കൊച്ചി:നവംബർ 26ലെ ദേശീയ പണിമുടക്കിന്റെ സമര പ്രഖ്യാപനം നടത്തി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി -കർഷക ദ്രോഹ നടപടികൾക്കെതിരെയാണ് പണിമുടക്ക്. സമരസമിതിയുടെ ആഭിമുഖ്യത്തിൽ കളമശേരി മേഖലയിൽ ജീവനക്കാരുടെ വീടുകളിലാണ് സമരപ്രഖ്യാപനം നടത്തിയത്. പത്ത് പ്രാദേശിക സമിതികൾ കേന്ദ്രീകരിച്ച് ഭവനങ്ങളിൽ നടന്ന പരിപാടിക്ക് മേഖല ചെയർമാൻ പി.എം.ശിവദാസ്, സെക്രട്ടറി ഡി.പി.ദിപിൻ, പ്രദേശിക സമിതി കൺവീനറൻമാരായ കെ.വി.നാരായണൻ, അശോകൻ കെ.കെ.,ടി.വി.സിജിൻ, കെ.ആർ.ദിനേഷ് കുമാർ, സുകുമാരൻ, ദിലീപ്, ഗണേശ്, ബ്രൂസ്ലി കുരുവിള എന്നിവർ നേതൃത്വം നല്കി.