മൂവാറ്റുപുഴ: നിർമല കോളേജിലെ കൊമേഴ്‌സ് ബിരുദാനന്തര ഗവേഷണ വിഭാഗവും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഴ്‌സ് അക്കൗണ്ടന്റ്‌സ് ഒഫ് ഇൻഡ്യയുടെ കൊച്ചി ബ്രാഞ്ചും സംയുക്തമായി ഇന്റർനാഷണൽ അക്കൗണ്ടന്റ്‌സ് ദിനാഘോഷം സംഘടിപ്പിച്ചു. സീനിയർ ചാർട്ടേർഡ് അക്കൗണ്ടന്റ് സി.എ. വേണുഗോപാൽ സി. ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. 21 സംസ്ഥാനങ്ങളിൽ നിന്നായി 650 ഓളം കുട്ടികൾ പങ്കെടുത്തു. തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ കൃതിക അഗർവാൾ സെന്റ്. ആൽബർട്ട്‌സ് കോളേജ്, എറണാകുളം, ചൈതന്യ ആർ. തുഞ്ചത്തെഴുത്തച്ചൻ കോളേജ്, പാലക്കാട്, കാർത്തിക പി. നായർ ബസേലിയസ് കോളേജ്, കോട്ടയം, എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കൊച്ചി ബ്രാഞ്ച് ചെയർമാൻ സി. എ. റോയ് വർഗീസ്, പ്രൊഫ. എ. ജെ. ഇമ്മാനുവൽ, ഡോ. സോണി കുര്യാക്കോസ്, റോസ് മേരി കുര്യൻ എന്നിവർ സംസാരിച്ചു. സി.എ. ശ്രീകുമാർമേനോൻ ക്വിസ് നയിച്ചു. സിസ്റ്റർ ജിന്റോ ജോൺ, ഡോ.സുബി ബേബി, ഡോ.രാജു വി.പി. ഡോ. അനു ജോസി ജോയി തുടങ്ങിയവർ നേതൃത്വം നൽകി.