ആലുവ: പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് ഗ്രാമീണ തപാൽ ഇൻഷ്വറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മിഷൻ വ്യവസ്ഥയിൽ 18നും 50 വയസിനുമിടയിൽ പ്രായമുള്ള തൊഴിൽരഹിതർ, സ്വയംതൊഴിൽ ചെയ്യുന്ന യുവതീ യുവാക്കളെ നേരിട്ട് ഏജന്റായും 65 വയസിൽ താഴെയുള്ള കേന്ദ്ര, സംസ്ഥാന സർവീസിൽ നിന്നും വിരമിച്ചവരെ ഫീൽഡ് ഓഫീസർമാരായും നിയമിക്കുന്നു.

ഏജൻസി അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം. മുൻ ഇൻഷ്വറൻസ് ഏജന്റുമാർ ആർ.ഡി ഏജന്റുമാർ, വിമുക്തഭടന്മാർ, ജനപ്രതിനിധികൾ, വിരമിച്ച അദ്ധ്യാപകർ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണന. അപേക്ഷകർ വയസ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ, മൊബൈൽനമ്പർ എന്നിവ സഹിതം
സീനിയർ സൂപ്രണ്ട് ഒഫ് പോസ്റ്റ് ഓഫീസ്, ആലുവ പോസ്റ്റൽ ഡിവിഷൻ ആലുവ 683101 എന്ന വിലാസത്തിൽ ഡിസംബർ രണ്ടിനകം അപേക്ഷിക്കണം.