shyam

കൊച്ചി: എസ്.എൻ.ഡി പി യോഗം പാലാരിവട്ടം ശാഖയുടെ ആഭിമുഖ്യത്തിൽ കണയന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവിനറായിരുന്ന പി.ഡി ശ്യാംദാസിന്റെ നിര്യാണത്തിൽ അനുശോചിച്ചു. സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് എം.എൻ ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, ചതയോപഹാരം ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ, മാമംഗലം ശാഖ മുൻ പ്രസിഡന്റ് അഡ്വ. ജെ. അശോകൻ, വൈസ് പ്രസിഡന്റ് കെ.പി. വത്സലൻ, വനിതാ സംഘം പ്രസിഡന്റ് മിനി പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.